2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കന്യാസ്ത്രീ വാര്‍ത്താസമ്മേളനം മാറ്റി

 

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ന് നടത്തുമെന്നറിയിച്ച വാര്‍ത്താസമ്മേളനം മാറ്റിവച്ചു.
പി.സി ജോര്‍ജ് എം.എല്‍.എയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്മാറിയതെന്നാണ് അറിയുന്നത്. പി.സി ജോര്‍ജിനെതിരേ നിയമ നടപടി സ്വീകരിക്കാനാണ് കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. കൂടാതെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും.
സര്‍ക്കാരില്‍നിന്നും പോലിസില്‍നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം.
ഇതിന് മുന്നോടിയായാണ് ഇന്ന് കുറവിലങ്ങാട്ട് മഠത്തില്‍വച്ച് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.