2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചത് ഹീനമായ പ്രവര്‍ത്തി: ജേക്കബ് തോമസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ മഠത്തിന്റെ മേലധികാരിയായ ബിഷപ്പ് പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദനം പോലെയാണെന്നും ഏറ്റവും ഹീനമായ പ്രവൃത്തിയാണിതെന്നും കേരളം സുരക്ഷിതമാണോ, അരക്ഷിതമാണോയെന്ന് ഇതിലൂടെ വിലയിരുത്തണമെന്നും ഡി.ജി.പി. ജേക്കബ് തോമസ്. പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. അറസ്റ്റ് സ്വാധീനത്തിന്റെ സന്ദേശമാണ്. പ്രകൃതിദുരന്തങ്ങളില്‍ മരണസംഖ്യ കൂടുന്നുണ്ടെങ്കില്‍ അതിന് അഴിമതിയും കാരണമാണ്. ദുരന്തത്തിന്റെ തീവ്രതയനുസരിച്ച് അഴിമതിക്കുള്ള സാധ്യതയും കൂടും. പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യണമെന്നത് അഴിമതിക്ക് കളമൊരുക്കും. പലതിലും നാം ഒന്നാം സ്ഥാനത്താണെന്നു പരസ്യം ചെയ്യും. പക്ഷേ ഒന്നാം സ്ഥാനത്തിനല്ല ശ്രേഷ്ഠതക്കുവേണ്ടിയാണ് പരിശ്രമിക്കേണ്ടത്.
പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് ഭരിക്കുന്നത്. കേരളത്തിന് രണ്ടാം ആധുനികതയുടെ ആവശ്യമുണ്ട്. സുരക്ഷിത കേരളമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇപ്പോഴത്തെ കേരളം അരക്ഷിതമാണ്. ആരോപണമുയര്‍ന്നു എന്ന കാരണം കൊണ്ട് കണ്‍സള്‍ട്ടന്‍സി കമ്പനി അയോഗ്യരെന്നു പറയാനാകില്ല. പക്ഷേ, ഇനിയെങ്കിലും ഇക്കാര്യങ്ങളില്‍ വിദേശികളെ ആശ്രയിക്കേണ്ടതുണ്ടോയെന്നു ചിന്തിക്കണം. കാര്യശേഷിയുള്ള മലയാളിയാണ് രണ്ടാം കേരളത്തെ പടുത്തുയര്‍ത്തേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.