2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കന്യാസ്ത്രീക്കെതിരേ വീണ്ടും പി.സി ജോര്‍ജ്

 

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ വീണ്ടും പി.സി ജോര്‍ജ് എം.എല്‍.എ.

കന്യാസ്ത്രീയുടെ പശ്ചാത്തലം താന്‍ വ്യക്തമായി പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞ പി.സി ജോര്‍ജ് ബിഷപ്പ് എന്തുതെറ്റാണ് ചെയ്തതെന്നും ചോദിച്ചു. കന്യാസ്ത്രീയുടെ അടുത്തേക്ക് ബിഷപ്പ് ചെന്നിട്ടില്ല. രാത്രിയില്‍ കന്യാസ്ത്രീ ബിഷപ്പിന്റെ മുറിയില്‍ ചെന്നപ്പോള്‍ എന്തോ ചെയ്‌തെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്കുവേണ്ടി സമരം നടത്തിയ ക്രിസ്ത്യാനികള്‍ ഒന്നും പള്ളിയില്‍ പോകുന്നവരല്ലെന്നും ജോര്‍ജ് പരിഹസിച്ചു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അല്‍മായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേക്കലക്കാട്ട് അച്ചനെ വൈദികനാക്കിയവരെ അടിക്കണം. നല്ലവരായ നിരവധി വൈദികരും കന്യാസ്ത്രീമാരും ഉണ്ട്. അവര്‍ക്ക് അപമാനമാണ് ഇത്തരക്കാര്‍. തേക്കിലക്കാടിനെ വിശ്വാസികള്‍ തന്നെ വലിച്ചു പുറത്താക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News