2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കന്യാസ്ത്രീകളുടെ സമരത്തെ ഗൗരവത്തോടെ കാണണം: വി.എം സുധീരന്‍

 

തിരുവനന്തപുരം: നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവര്‍ക്കു നീതി ഉറപ്പാക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നു വി.എം സുധീരന്‍.
ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനു പൊലിസ് ഇനിയും കാലതാമസം വരുത്തുന്നതു തികഞ്ഞ നീതി നിഷേധമാണെന്നും പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയില്‍ ആക്ഷേപിച്ച പി.സി ജോര്‍ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സുധീരന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.