2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കന്നുകാലി വളര്‍ത്തല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കാഞ്ഞങ്ങാട്: കന്നുകാലി വളര്‍ത്തല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കാലിത്തീറ്റക്ക് റേഷനിങ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും കേരളാ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് സൂര്യ ഓഡിറ്റോറിയത്തില്‍ പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സതീഷ് അല്‍ഫോന്‍സ് അധ്യക്ഷനായി.
എം രാജഗോപാലന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, മെട്രോ മുഹമ്മദ് ഹാജി സംസാരിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മാതൃകാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം അനുവദിക്കണം,സബ് സെന്ററുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങളും സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ഇന്നു സമാപിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.