2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘കനോലി നിലമ്പൂര്‍’ കൂട്ടായ്മയുടെ സൗജന്യ ഷിഫ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച മനാമയില്‍

മനാമ: ബഹ്‌റൈനിലെ നിലമ്പൂര്‍ സ്വദേശികളുടെ കൂട്ടായ്മ ‘കനോലി നിലമ്പൂര്‍’, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഫെബ്രുവരി 15ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 12 വരെ നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സൗജന്യ പരിശോധന നടത്തുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിന്‍, ഹീമോ ഗ്ലോബിന്‍ എന്നീ പരിശോധനകള്‍ സൗജന്യമായി നല്‍കും.
കൂടാതെ രാവിലെ 10 മുതല്‍ 11 വരെ ‘ക്യാന്‍സറും ജങ്ക് ഫുഡും’ എന്ന വിഷയത്തില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പ്രദീപ് കുമാര്‍ ക്ലാസ് എടുക്കും.

കനോലി നിലമ്പൂര്‍ ബഹ്‌റൈന്‍ കൂട്ടാ യ്മയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മൂന്നു മാസം മുമ്പാണ് ബഹ്‌റൈനിലെ നിലമ്പൂര്‍ താലൂക്ക് അംഗങ്ങള്‍ക്കായി കനോലി നിലമ്പൂര്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. അംഗങ്ങളും കുടുംബാംഗങ്ങളുമായി അഞ്ഞൂറോളം പേര്‍ കൂട്ടായ്മക്കു കീഴിലുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. സംഘടന നിലവില്‍ വന്ന ശേഷമുള്ള ആദ്യ സൗജന്യ മെഡിക്കല്‍ ക്യാമ്പാണിത്. ബഹ്‌റൈന്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മെഡിക്കല്‍ സെന്ററായ ഷിഫയുമായി ഈ ഉദ്യമത്തിനായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെും അവര്‍ പറഞ്ഞു.

500 ഓളം പേര്‍ക്ക് സൗജന്യ പരിശോധന നടത്താനുള്ള സൗകര്യം ക്യാമ്പിലുണ്ടാകും. പീഡിയാട്രിക്‌സ്, ഗൈനക്കോളജി എിവക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. നിലന്പൂര്‍ താലൂക്കിനു പുറത്തുള്ളവര്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താം. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ംംം.രമിീഹശിശഹമായൗൃ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 33748156, 33245246 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാമെന്നും സംഘാൊകര്‍ അറിയിച്ചു.

ഷിഫയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോസിബിലിറ്റിയുടെ ഭാഗമാണ് ഇത്തരം ക്യാമ്പുകളെും ക്യാമ്പില്‍ നാലു സ്‌പെഷ്യാലിറ്റികള്‍ ഒരു കൂടക്കീഴില്‍ നല്‍കുമെന്നും മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് അറിയിച്ചു.
തിരക്കു പിടിച്ച ജോലി, മറ്റു ചുറ്റു പാടുകള്‍, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയവ കാരണം യാഥാസമയം ആശുപത്രികളെ സമീപിക്കാന്‍ കഴിയാത്തവര്‍ ഇത്തരം ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കനോലി നിലമ്പൂര്‍ ബഹ്‌റൈന്‍ കൂട്ടായ്മ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല, ജനറല്‍ സെക്രട്ടറി രാജേഷ് വീ.കെ, ട്രഷറര്‍ ഷിബിന്‍ തോമസ്, വൈസ് പ്രസിഡണ്ട് രമ്യാ റിനോ, മീഡിയ സെല്‍ കവീനര്‍ ഷബീര്‍ മുക്കന്‍ എന്നിവരും ഷിഫയെ പ്രതിനിധീകരിച്ച് മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, അസിസ്റ്റന്റ് അഡ്മിന്‍ മാനേജര്‍ സക്കീര്‍ ഹുസൈന്‍, കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മുഹമ്മദ് ഷഹ്ഫാദ്, എച്.ആര്‍ മാനേജര്‍ മുഹമ്മദ് ഫാബിഷ്, റഹ്മത്ത്, ഇസ്മത്തുള്ള ടി.എ എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.