2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കനത്ത സുരക്ഷ വലയത്തില്‍ മക്കയും പരിസരവും 

നിസാര്‍ കലയത്ത്
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ കനത്ത സുരക്ഷയില്‍ വലയത്തില്‍ മക്കയും പരിസരവും. വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പത്തിനായിര കണക്കിന് സുരക്ഷാ ജീവനക്കരാന്‍ ഹറമിന്റെ പരിസരങ്ങളില്‍ സസൂക്ഷമം ജാഗ്രതയിലുള്ളത്. സ്ഥിരം സേവനത്തില്‍ നിയമിക്കുന്ന് സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ത്ഥാടകരുടെ സേവനത്തിനും സുരക്ഷയ്ക്കും രംഗത്തുണ്ട്. ഇതിനു പുറമെ ഹറമിലെ തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് എട്ടു വകുപ്പുകളുടെ സഹകരണത്തോടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഹജ്ജിന് ഭംഗം വരുത്തുണ നടപടി മനപൂര്‍വ്വം തീര്‍ത്ഥാടകരുടെ ഭാഗത്തു നിന്നുണ്ടായാല്‍ അവരെ കായികപരമായി നേരിടാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശമുണ്ട്. 
 
സുരക്ഷയുടെ ഭാഗമായി ഓരോ തീര്‍ത്ഥാടകരെയും സൂക്ഷമായി പരിശോധിച്ചാണ് മക്കയിലേക്ക് കടത്തി വിടുന്നത്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനും മറ്റുമായി മക്കയിലേക്ക് കടക്കുന്നത് തടയാന്‍ ഏഴു സ്ഥലങ്ങളില്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ത്വാഇഫ് മക്ക റോഡിലെ ബുഹൈത്വ, സൈല്‍ റോഡിലെ ഖുര്‍നൂല്‍ മനാസില്‍, അല്‍ഹദായിലെ വാദി, മുഹര്‍റം, ജിദ്ദ മക്ക എക്‌സ്പ്രസ് റോഡ്, മക്ക മദീന റോഡ്, പഴയ ജിദ്ദ മക്ക റോഡ് തുടങ്ങി സ്ഥലങ്ങളിലാണ് പ്രധാന ചെക്ക് പോയിന്റുകള്‍ ഒരുക്കിയിരിക്കുന്നത്.
തിരക്ക് കുറക്കാന്‍ പ്രധാന ചെക്ക് പോയിന്റുകളിലെത്തുന്നതിന് മുമ്പ് താത്കാലിക പരിശോധന കേന്ദ്രങ്ങളുമുണ്ടാവുമെന്ന് സുരക്ഷ അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് അനുമതി പത്രമുള്ളവരാണെന്നും വാഹനം നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തിയാല്‍ താത്കാലിക ചെക്ക് പോയന്റുകളില്‍ വെച്ച് വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കണം. പ്രധാന ചെക്ക് പോസ്റ്റുകളിലെ പരിശോധന നടപടികള്‍ വേഗത്തിലാക്കാനാണിത്. സര്‍വിസ് റോഡുകളിലൂടെയും മലമ്പാതകളിലൂടെയും നുഴഞ്ഞുകയറുന്നത് നിരീക്ഷിക്കാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ ചെക്ക് പോയിന്റുകള്‍ക്കടുത്തും പിടിയിലാവുന്നവരെ താമസിപ്പിക്കാനും വിരലടയാളമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ തന്നെയുണ്ട്. 
 
കഴിഞ്ഞ ദിവസം 4410 പേരെ അസീര്‍ പ്രവിശ്യായില്‍ നിന്നും പിടികൂടി. ഇവരില്‍ സ്വദേശികളും വിദേശികളുമുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇവരെ തുടര്‍ നടപടിക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 
 
അനധികൃതമായി ഹജ്ജിന് വാഹനത്തില്‍ കൊണ്ടുപോവുന്നവര്‍ക്ക് 15 ദിവസം ജയിലും തീര്‍്തഥാടകര്‍ക്ക് 15000 റിയാല്‍ വീതം പിഴയുമുണ്ടാവും. ഇതിനു പുറമെ വാഹനം കണ്ടുകെട്ടും. വിദേശിയാണെങ്കില്‍ നാട് കടത്തും.
 
അതിനിടെ വ്യാജ പാസ്‌പോര്‍ട്ടുകളില്‍ ഹജ്ജിനെത്തിയ സിറിയന്‍ തീര്‍ത്ഥാടകനടക്കമുള്ള 26 പേരെ പിടികൂടി. ഇവരുടെ പാസ്‌പോര്‍ട്ട് കൃത്രിമം കണ്ടെത്തിയയായി സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്‌യ അറിയിച്ചു. ഇവര്‍ പാസ്‌പോര്‍ട്ട് ഫോട്ടോയില്‍ തിരിമറി നടത്തിയതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹജ്ജ് വിസയില്‍ ഇതുവരെ കൃത്രിമങ്ങള്‍ കണ്ടെത്തിയിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തുന്നതിന് ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുതുതായി രണ്ടു ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ഉപയേഗിച്ചാണ് തീര്‍ത്ഥാടകരെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. 
സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ പ്രത്യേക സുരക്ഷാ വിഭാഗമാണ് നിലവില്‍ പരിശോധിക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.