2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കു സാധ്യത.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇന്നു സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. നെടുമ്പാശ്ശേരി, ആലുവ, പെരുമ്പാവൂര്‍, പീരുമേട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്-ഒന്‍പത് സെ.മീ. കൊടുങ്ങല്ലൂര്‍ എട്ടു സെ.മീ മഴ പെയ്തു. പിറവം, കുഡുലു, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ആറുസെ.മീറ്റര്‍ വീതവും, കൊച്ചി , മൂന്നാര്‍, ഇടുക്കി, തളിപ്പറമ്പ, പന്നിയൂര്‍, ഇരിക്കൂര്‍, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ അഞ്ചുസെന്റിമീറ്ററും മഴ പെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.