2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കനത്ത മഴയില്‍ മരം വിണ് വിട് തകര്‍ന്നു

കുമ്പളം: ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ കുമ്പളത്ത് മരം വീണ് വീടുകള്‍ തകര്‍ന്നു.
പതിനാലാം വാര്‍ഡില്‍ പാറക്കാട്ട് പൊന്നന്‍, ചാത്തമ്മ പോംവാര്‍ഡില്‍ കഴീക്കോട് സഹദേവന്‍, പതിനെട്ടാം വാര്‍ഡില്‍ നികര്‍ത്തില്‍ സരള, അമേപറമ്പില്‍ വര്‍ക്കിആന്റണി എന്നിവരുടെ വിടുകളാണ് തകര്‍ന്നത്.
കൂടാതെ ഉദയത്തുംവാതിലില്‍ രണ്ട് കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണു.
പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഇന്ന് റവനൂ അധികൃതര്‍ നാശനഷ്ടം വിലയിരുത്തിയ ശേഷം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് ഉപാധ്യക്ഷന്‍ ശ്രീജിത് പാറക്കാടന്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.