2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

കനത്ത മഴയില്‍ കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊണ്ടോട്ടി: കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ ലാന്റിംഗ് തടസ്സപ്പെട്ട് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു.

ബുധനാഴ്ച രാത്രി ഒമ്പതിനും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരക്കും ഇടയില്‍ കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അല്‍-ഐന്‍-കേരിപ്പൂര്‍, ദോഹ-കരിപ്പൂര്‍, ഒമാന്‍ എയറിന്റെ മസ്‌കത്ത്-കരിപ്പൂര്‍ വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

ഇവ വ്യാഴാഴ്ച രാവിലെയോടെയാണ് കരിപ്പൂരില്‍ തിരിച്ചെത്തി സര്‍വീസുകള്‍ നടത്തി.

മഴയില്‍ പളളിക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലിടത്ത് ചുറ്റുമതില്‍ തകര്‍ന്നു. ഒരു ഭാഗത്ത് താല്‍ക്കാലികമായി ചുറ്റുവേലി സ്ഥാപിച്ചു. മറ്റിടങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.