2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

കനത്ത മഴ; മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

പമ്പ: തീര്‍ഥാടന കാലത്തെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ശബരിമലയിലെ അവലോകന യോഗം കനത്ത മഴ കാരണം റദ്ദാക്കി. ഇതിനാല്‍ സന്നിധാനത്ത് നടത്താനിരുന്ന യോഗം പമ്പയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും മാറിയ സാഹചര്യത്തില്‍ യോഗം 12ന് പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടക്കും.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ഷൈലജ, ജി.സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രന്‍, കെ.രാജു എന്നിവരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.