2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കത്‌വ: വിശാലിനു തുണയായത് കുറ്റപത്രത്തിലെ വിടവ്

പത്താന്‍കോട്ട്: ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയ കത്‌വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളിലൊരാളായ വിശാല്‍ ഗംഗോത്രയെ കോടതി വെറുതെവിട്ടത് അലിബി (പ്രതി സംഭവസമയത്ത് മറ്റൊരിടത്തായിരുന്നു എന്ന വാദം) പരിഗണിച്ച്. എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച് കൊന്നുകളഞ്ഞ സംഭവം നടക്കുമ്പോള്‍ മുഖ്യ സൂത്രധാരനും ക്ഷേത്ര പൂജാരിയുമായ സഞ്ജി റാമിന്റെ മകന്‍ വിശാല്‍ റാം യു.പിയിലെ മുസഫര്‍നഗര്‍ കോളജില്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വാദിഭാഗത്തിനായില്ല. നിഷ്ഠുരമായ കൊല നടത്തിയതില്‍ പ്രധാന പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്ന ഇയാള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കാത്തതില്‍ ജമ്മു ക്രൈംബ്രാഞ്ചിനെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
സംഭവത്തില്‍ വിശാലിന്റെ പങ്ക് അന്വേഷിച്ചു കണ്ടെത്തിയ ഇന്‍സ്‌പെക്ടര്‍ കെവല്‍ കിഷോറിനെ ചോദ്യംചെയ്യുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതും കോടതി എടുത്തുപറഞ്ഞു. ഇതാണ് പ്രതി രക്ഷപ്പെടാനിടയാക്കിയത്.
വിശാലിനെതിരായ കുറ്റപത്രത്തിലെ വലിയ വിടവ് എന്നാണ് ജഡ്ജി ഇതിനെ വിശേഷിപ്പിച്ചത്. യു.പിയിലെ മീരാന്‍പൂരില്‍ നിന്ന് വിശാല്‍ റാമിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് എസ്.ഐ ഇര്‍ഫാന്‍ വാനി പ്രതി പഠിക്കുന്ന കോളജിനെ കുറിച്ചോ പരീക്ഷാ കേന്ദ്രത്തെ കുറിച്ചോ അന്വേഷിക്കുകയോ അയാള്‍ 2018 ജനുവരി 9 മുതല്‍ എല്ലാ പരീക്ഷക്കും ഹാജരായിരുന്നോ എന്ന് ഉറപ്പുവരുത്തുകയോ ചെയ്തിരുന്നില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.