2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കത്‌വ കേസ്: പെണ്‍കുട്ടിയുടെ പിതാവിന്റെ അപ്പീലില്‍ ഹൈക്കോടതിയില്‍ പ്രാഥമികവാദം തുടങ്ങി

ന്യൂഡല്‍ഹി: കത്‌വ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ചണ്ഡിഗഡിലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പ്രാഥമിക വാദം തുടങ്ങി. കേസിലെ പ്രതി വിശാല്‍ ജംഗ്രോതയെ വെറുതെ വിട്ട പത്താന്‍ കോട്ട് സെഷന്‍സ് കോടതി വിധിക്കെതിരേയാണ് അപ്പീല്‍. പ്രാഥമിക വാദം കേട്ട കോടതി തുടര്‍ നടപടികള്‍ക്കായി കേസ് മാറ്റി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ രാജ്‌വീന്ദര്‍ സിങ് ബായിന്‍സിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കോടതിയില്‍ ഹാജരാകുന്നത്.
അഭിഭാഷക സംഘത്തില്‍ രമീന്ദര്‍ സിംഗ് ദാലിവാല്‍, മുബീന്‍ ഫാറൂഖി എന്നിവരുമുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയാണ് ഹൈക്കോടതിയിലും നിയമസഹായം നല്‍കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചണ്ഡിഗഡിലെത്തിയ യൂത്ത് ലീഗ് സംഘം അഡ്വ. മുബീന്‍ ഫാറൂഖിയോടൊപ്പം രാജ്‌വീന്ദര്‍ സിങിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
അന്തിമവാദം നടക്കുന്ന ഘട്ടത്തില്‍ പ്രശസ്തരായ നിയമ വിദഗ്ധരെ തന്നെ കോടതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലും ഇതേ കോടതി പരിഗണിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.