2017 April 29 Saturday
യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് നിര്‍ണയിക്കുന്നില്ല, ആരാണ് ബാക്കിയുള്ളതെന്നേ തീരുമാനിക്കുന്നുള്ളൂ.
ബര്‍ട്രന്‍ഡ് റസല്‍

കത്ത് വിതരണം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമെന്ന്

അറക്കുളം : അറക്കുളം പോസ്റ്റ് ഓഫീസില്‍ വിതരണത്തിന് വന്ന കത്തുകള്‍ കെട്ടിക്കിടക്കുകയാണെന്നും കത്തുകളുടെ വിതരണത്തില്‍ അപാകതകള്‍ ഉണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തപാല്‍ യൂണിയനുകള്‍ അറിയിച്ചു. വിതരണത്തിനുവന്ന കത്തുകള്‍ ഒന്നും അറക്കുളം പോസ്റ്റ് ഓഫിസില്‍ സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഗുണഭോക്താക്കള്‍ യാതൊരുവിധ പരാതിയും നല്‍കിയിട്ടുമില്ല. ചില തല്‍പ്പര കക്ഷികളാണ് വ്യാജ ആരോപണം ഉയര്‍ത്തുന്നത്.
അറക്കുളം പോസ്റ്റ് ഓഫീസ് കൂടുതല്‍ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തപാല്‍ വകുപ്പ് ശ്രമിച്ചുവരികയാണ്. ഇത് അട്ടിമറിക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലുള്ളതെന്ന് യൂണിയന്‍ നേതാക്കളാ ടി .ഡി ജോസ്, എം .എസ് രാമചന്ദ്രന്‍, വിഷ്ണു, ജി .സുരുളിവേല്‍, ജി. മനോഹരന്‍ (എന്‍.എഫ്.പി.ഇ), നിക്‌സണ്‍ ജോണ്‍, ജോര്‍ജ് തോമസ്, കെ. എം വര്‍ഗീസ് (എഫ്.എന്‍.പിഒ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.