2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

കത്തി കാട്ടി ഭീഷണിപ്പെടുത്തി മലയാളിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ കണ്ടെത്തി

 

ജിദ്ദ: കത്തി കാട്ടി ഭീഷണിപ്പെടുത്തി മലയാളിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ കണ്ടെത്തി. കഴിഞ്ഞ മാസമാണ് കാര്‍ തട്ടിയെടുത്തത്. റിയാദ് മലസിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന കോട്ടയം തലയോലപ്പറമ്പ് സ്വദേശി മാര്‍ട്ടിന്‍ കുര്യന്റെ കാറാണ് തട്ടിയെടുത്തത്. റമദാനില്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തി താമസസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴാണ് ഒരു സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിക്കൊണ്ടുപോയത്.

ഒരാള്‍ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി. മറ്റൊരാള്‍ പേഴ്‌സും മൊബൈലും പിടിച്ചെടുത്തു. എന്നാല്‍ പേഴ്‌സില്‍ പണമില്ലാത്തതിനാല്‍ അത് തിരികെ കൊടുത്തു. മൊബൈലും ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് നല്‍കി. മാര്‍ട്ടിന്റെ കയ്യിലുള്ള വാച്ചും അക്രമിസംഘം തട്ടിയെടുത്തു. ഒരാള്‍ മാര്‍ട്ടിന്റെ കാറുമായി പോയി. ഇപ്പോള്‍ തിരികെയെത്താം എന്ന് പറഞ്ഞാണ് പോയത്. മറ്റുള്ളവര്‍ മറ്റൊരു കാറിലും സ്ഥലത്ത് നിന്ന് പോയി.

മാര്‍ട്ടിന്‍ ദീര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ റിയാദിലെ മന്‍ഫൂഹയില്‍ കാര്‍ കണ്ടെത്തിയത്. ഇടിച്ച് കേടുപാടുകള്‍ വരുത്തിയ നിലയിലായിരുന്നു കാര്‍. മാര്‍ട്ടിന് കാര്‍ കൈമാറിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് നടപടികള്‍ക്കായി കമ്പനിയ്ക്ക് കാര്‍ കൈമാറി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.