2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കത്തി ആക്രമണം: ചിരിക്കുന്ന മുഖവുമായി പ്രതി

ടോക്യോ: ജപ്പാനിലെ ഭിന്നശേഷിക്കാരെ പാര്‍പ്പിച്ചിരുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ കത്തി ആക്രമണം നടത്തി 19 പേരെ കൊന്നപ്രതി ചിരിക്കുന്ന മുഖവുമായി കാമറക്കു മുന്നില്‍. പൊലിസ് ചോദ്യം ചെയ്യുന്നതിന് കൊണ്ടുപോകുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ നോക്കി പ്രതി സതോഷി യുമാസ്തുവെ ചിരിച്ചത്. 26 കാരനായ അക്രമിയുടെ പരിഹാസച്ചിരിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ലോകത്തു നിന്ന് എല്ലാ ഭിന്നശേഷിക്കാരും അപ്രത്യക്ഷരാവുകയാണ് വേണ്ടതെന്നാണ് ആക്രമണത്തിന് ശേഷം  സതോഷി യുമാസ്തു പറഞ്ഞത്. കത്തി കൊണ്ട് വെട്ടിയും കുത്തിയും മുറിവേല്‍പ്പിച്ചും 19 ഭിന്നശേഷിക്കാരെയാണ് ഇയാള്‍ ചൊവ്വാഴ്ച രാവിലെ കൊലപ്പെടുത്തിയത്. 26 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പലരേയും കഴുത്തിന് കുത്തിയാണ് കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചത്.
സഗമിഹാരയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് ആക്രമണം. ഇവിടത്തെ മുന്‍ ജീവനക്കാരന്‍ കൂടിയായിരുന്നു പ്രതി. 149 പേരായിരുന്നു കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. പൊലിസിനു മുന്നില്‍ സതോഷി കീഴടങ്ങുകയായിരുന്നു.

ഭിന്നശേഷിക്കാരായ ആളുകള്‍ ലോകത്ത് അസന്തുഷ്ടി മാത്രമേ സൃഷ്ടിക്കുവെന്നാണ് യുമാസ്തു ആവര്‍ത്തിച്ച് പറയുന്നത്. ആരോഗ്യകേന്ദ്രത്തിന്റെ ജനല്‍ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്താണ് സതോഷി അകത്ത് കടന്നത്. സമാന സംഭവങ്ങള്‍ നേരത്തേയും ജപ്പാനില്‍ നടന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.