2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കത്തിലൂടെ മൊഴിചൊല്ലി; യുവതിക്കു 23.50 ലക്ഷം ജീവനാംശം നല്‍കണമെന്നു കോടതി

കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കത്തിലൂടെ മൊഴി നല്‍കിയ യുവതിക്ക് 23.50 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്. ചട്ടഞ്ചാല്‍ ബാലനടുക്കം ബെണ്ടിച്ചാല്‍ ഹൗസിലെ ബി.എം അബ്ദുല്ലയുടെ മകള്‍ നഫീസത്ത് മിസ്‌റിയ (28)യുടെ ഹരജിയിലാണ് ഭര്‍ത്താവ് കപ്പണടുക്കത്തെ മുഹമ്മദ് ഫാസില്‍ (32) ജീവനാംശം നല്‍കണമെന്ന് സി.ജെ.എം കോടതി ഉത്തരവിട്ടത്. 2008 മാര്‍ച്ച് എട്ടിനാണ് മിസ്‌റിയയും ഫാസിലും വിവാഹിതരായത്. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. 2015 ഓഗസ്റ്റിലാണ് മിസ്‌റിയയെ മൊഴിചൊല്ലികൊണ്ടു ഫാസില്‍ വിദേശത്തു നിന്നു കത്തയച്ചത്. തുടര്‍ന്നാണു യുവതി കോടതിയെ ജീവനാംശത്തിനായി സമീപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.