2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കത്തികാണിച്ച് റാഗിങ്; മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

 

മുക്കം: കളന്‍തോട് കെ.എം.സി.ടി എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായി. സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എളങ്ങല്‍ ജയരാജന്റെ മകനുമായ ദീപകാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായത്.
പണമാവശ്യപ്പെട്ടു സീനിയര്‍ വിദ്യാര്‍ഥികള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്നു തലക്കും മുഖത്തും നെഞ്ചിനും പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നു ദീപക് പറഞ്ഞു. പരുക്കേറ്റ ദീപക്കിനെ മുക്കം കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പു ദീപക്കിന്റെ സുഹൃത്തിനെ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയാക്കിയിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചു കോളജ് അധികൃതര്‍ താക്കീത് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ദീപക് ക്രൂരമായ റാഗിങ്ങിനിരയായത്. റാഗിങ്ങുമായി ബന്ധപ്പെട്ടു മുന്‍പും കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നതായും എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.