2019 October 16 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കതിര് മുഴുവന്‍ പതിരായി; അന്തിക്കാട്ടെ കര്‍ഷകര്‍ക്ക് കണ്ണീര്‍കൊയ്ത്ത്

അന്തിക്കാട്: കതിര് മുഴുവന്‍ പതിരായതോടെ അന്തിക്കാട് കാഞ്ഞാംകോള്‍ പടവിലെ കര്‍ഷകര്‍ക്ക് ഇക്കുറി കണ്ണീര്‍ കൊയ്ത്ത്. ജില്ലയിലെ പ്രധാന പാടശേഖരമായ അന്തിക്കാട് കോള്‍പടവിലെ പഴങ്ങാപറമ്പ് കോളിലും സ്ഥിതി വ്യത്യസ്തമല്ല. ഏക്കര്‍ കണക്കിന് നിലം കൊയ്ത കര്‍ഷകര്‍ക്ക് വിളവ് ഗണ്യമായി കുറഞ്ഞത് വന്‍ തിരിച്ചടിയായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പടവിലെ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്.  ഇത്രയും വലിയ നഷ്ടം മുന്‍പുണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പ്രളയത്തിനുശേഷം നടന്ന കൃഷിയിറക്കലും മറ്റും ശാസ്ത്രീയമായ രീതിയില്‍ ചെയ്യാതിരുന്നതാണ് വിളവ് ഗണ്യമായി കുറയാന്‍ കാരണമെന്ന് സൂചനയുണ്ട്. പ്രളയത്തില്‍ വ്യാപകമായി ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കര്‍ഷകര്‍ പണിക്കാരെ നിര്‍ത്തി വൃത്തിയാക്കിയെങ്കിലും നിലം വേണ്ടത്ര രീതിയില്‍ കൃഷിയ്ക്കായി ഒരുക്കാന്‍ കഴിയാതിരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൃഷിയാക്കുന്നതിനായി കര്‍ഷകരില്‍നിന്ന് ഈടാക്കിയ തുക കുറച്ചു നല്‍കാന്‍ പാടശേഖര സമിതി തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.