2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കതിര്‍മണി അരി സ്‌കൂളില്‍നിന്നു വിപണിയിലേക്ക് ‘പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തും’

മലപ്പുറം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കൃഷി പഠനവിഷയമായി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.
വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ് സ്‌കൂളിലെ ഹരിതസേന വിളയിച്ച കതിര്‍മണി അരിയുടെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ തലമുറ കൃഷിയില്‍ നിന്ന് അകന്നുപോവുകയാണെന്ന പൊതുവിചാരത്തില്‍ നിന്നു വ്യത്യസ്തമായ സംരംഭം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളിലെ ദേശീയ ഹരിതസേന അന്താരാഷ്ട്ര മണ്ണ് വര്‍ഷമായ 2015ലാണ് വാളക്കുളം പാടത്ത് കൃഷിയിറക്കിയത്. അവധി ദിവസങ്ങളില്‍ നടത്തിയ നെല്‍കൃഷിയാണ് കതിര്‍മണി അരിയായി വിപണിയിലെത്തുന്നത്. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. സണ്‍ഡേ ഫാമിങ്ങിനെക്കുറിച്ച് സ്‌കൂള്‍ ലീഡര്‍ കെ. ഹര്‍ഷ വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.