2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കണ്‍സെഷന്‍ ടിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു

 

ന്യൂഡല്‍ഹി: കണ്‍സെഷന്‍ ടിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ റെയില്‍വ്വേ പദ്ധതിയിടുന്നു. സബ്‌സിഡി ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് മാത്രമേ എത്തന്നൂവെന്ന് ഉറപ്പിക്കാനാണിത്.

ഇതുസംബന്ധിച്ച് റെയില്‍വ്വേ മന്ത്രാലയത്തോടും മറ്റു വകുപ്പുകളോടും ധനമന്ത്രാലയം നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. എല്‍.പി.ജി, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ വിജയിച്ചതിനു പിന്നാലെയാണ് ആനുകൂല്യമുള്ള റെയില്‍വ്വേ ടിക്കറ്റുകളിലും ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍, കലാകാരന്മാര്‍, കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് റെയില്‍വ്വേയില്‍ കണ്‍സെഷന്‍ ലഭിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News