2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ് : കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂണിറ്റംഗം കണ്ണൂർ പറശ്ശിനിക്കടവ്  സ്വദേശി സുനീഷ് മുണ്ടച്ചാലിലാ (59) ണ്‌ കമ്പനിയുടെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്.  29 വർഷമായി അൽ അഖ് വേൻ കോഴിക്കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ-നാരായണി ദമ്പതികളുടെ മകനാണ്. ജൂലാ സുനീഷാണ് ഭാര്യ. ഏകമകൾ മാളവിക. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അവധി കഴിഞ്ഞെത്തിയത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം

മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള പ്രവർത്തനം അൽഖർജ് കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ ഷാജഹാൻ കൊല്ലത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.