2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

കണ്ണൂര്‍

അപേക്ഷാ തിയതി നീട്ടി
മെയ് 23ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മൈക്രൊബയോളജി, ബയോടെക്‌നോളജി (സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ പിഴകൂടാതെ ഏപ്രില്‍ 30 വരെയും 130 രൂപ പിഴയോടെ മെയ് രണ്ടു വരെയും സമര്‍പ്പിക്കാവുന്നതാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മൈക്രൊബയോളജി, ബയോടെക്‌നോളജി (റെഗുലര്‍ – മാര്‍ച്ച് 2015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ടെക് പരീക്ഷ മാറ്റിവെച്ചു
ഏപ്രില്‍ 29ന് നടക്കേണ്ട രണ്ടാം സെമസ്റ്റര്‍ എം.ടെക് ഡിഗ്രിയുടെ (റെഗുലര്‍ 2014 അഡ്മിഷന്‍, സപ്ലിമെന്ററി ജൂലൈ 2015) പേപ്പര്‍ ലെറ്റ് തിയറി ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ബയോമെട്രിക് ടെക്‌നോളജീസ്, ഡിസ്ട്രിബ്യൂട്ടഡ് അല്‍ഗൊരിതംസ് എന്നീ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസം നടക്കേണ്ട മറ്റു രണ്ടാം സെമസ്റ്റര്‍ എം.ടെക് പരീക്ഷകള്‍ക്കു മാറ്റമില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.