2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു; ഫംഗസ് ബാധയെന്ന് അധികൃതര്‍

തടവുകാരുടെയും ജീവനക്കാരുടെയും വിവരങ്ങളടങ്ങിയ രേഖകള്‍ നഷ്ടമായി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു. തടവുകാരുടെയും ജീവനക്കാരുടെയും വിവരങ്ങളടങ്ങിയ രേഖകള്‍ നഷ്ടമായതായി സൂചന.

ഇന്നു വൈകിട്ടോടെയാണ് സംഭവം. ജയിലിലെ 20 ഓളം കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്തത്. വാറണ്ട് വിഭാഗത്തിലെ കംപ്യൂട്ടറുകളാണ് ആദ്യം ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തതോടെ റിമാന്‍ഡ് തടവുകാര്‍, ശിക്ഷയില്‍ കഴിയുന്നവര്‍ എന്നിവരുടെ വിവരങ്ങളും നഷ്ടപ്പെട്ടു.

ജീവനക്കാരുടെ ശമ്പള ബില്ലും തടവുകാരെക്കുറിച്ചുള്ള കോടതി രേഖകളും നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ കംപ്യൂട്ടറുകളില്‍ ഫംഗസ് ബാധയാണ് ഉണ്ടായതെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനിടെ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ടി.വി വാങ്ങിയ സംഭവത്തിലും വിവാദം കൊഴുക്കുകയാണ്.

50,000 രൂപ പിരിച്ചെടുത്തെങ്കിലും പുതിയ ടിവിക്കു പകരം പഴയ ടി.വി ജയിലിലെ ഒന്നാം ബ്ലോക്കിലെത്തിയതോടെ ചില തടവുകാര്‍ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണ് വിഷയം അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ടി.വി പിടിച്ചെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.