2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള ജില്ലയിലെ കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മിന്നുംജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു കോളജുകളില്‍ നാലിലും എസ്.എഫ്.ഐക്കാണ് വിജയം. പനമരം കാപ്പുംചാല്‍ ഇമാം ഗസാലി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് വിജയിച്ചു. മാനന്തവാടി ഗവ.കോളജ്, പി.കെ കാളന്‍ മെമ്മോറിയല്‍ കോളജ്, മാനന്തവാടി മേരിമാത കോളജ്, മാനന്തവാടി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബി.എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ നേടി. നേരത്തെ ജില്ലയിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ കോളജ് തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ വന്‍മുന്നേറ്റം നടത്തിയിരുന്നു. പതിനൊന്നില്‍ പത്ത് കോളജ് യൂനിയനുകളും നേടിയായിരുന്നു എസ്.എഫ്.ഐ വിജയം.
മാനന്തവാടി മേരി മാതാ കോളജില്‍ 14 സീറ്റുകളിലും, മാനന്തവാടി ഗവ. കോളജില്‍ എട്ടില്‍ ആറ് മേജര്‍ സീറ്റ് ഉള്‍പ്പെടെ 12 സീറ്റുകളിലും, പി.കെ കാളന്‍ കോളേജില്‍ മൂന്ന് സീറ്റുകളിലും മത്സരമില്ലാതെയായിരുന്നു എസ്.എസ്.ഐ വിജയം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.