2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

കണ്ണൂര്‍ സര്‍വകലാശാല: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 2018-19 അധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ഫീസ് എസ്.ബി.ഐ കളക്ട് വഴി നിര്‍ബന്ധമായും അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 685 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 630 രൂപയുമാണ്.
അഡ്മിഷന്‍ ഫീസ് അടച്ച വിദ്യാര്‍ഥികള്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം 17ന് വൈകിട്ട് അഞ്ചിനകം വെബ്‌സൈറ്റില്‍ നല്‍കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കണം. അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം യഥാസമയം വെബ്‌സൈറ്റില്‍ ചേര്‍ക്കാത്ത അപേക്ഷകളുടെ അലോട്ട്‌മെന്റ് റദ്ദാക്കും.അങ്ങനെയുള്ള വിദ്യാര്‍ഥികളെ യാതൊരു കാരണവശാലും തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ സംതൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ടമെന്റുകളില്‍ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കില്‍ അതിനായി അഡ്മിഷന്‍ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനകം വെബ്‌സൈറ്റില്‍ ചേര്‍ക്കണം.
അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ സംതൃപ്തരാണെങ്കില്‍ പ്രവേശന ഫീസ് ഒടുക്കിയ വിവരം വെബ്‌സൈറ്റില്‍ ചേര്‍ത്തശേഷം അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 17ന് വൈകിട്ട് അഞ്ചിനകം നീക്കം ചെയ്യണം. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദാക്കിയ ഹയര്‍ ഓപ്ഷനുകള്‍ പിന്നീട് ഒരു കാരണവശാലും പുനസ്ഥാപിക്കില്ല. ഹയര്‍ ഓപ്ഷനുകളില്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേക്കു പരിഗണിക്കുന്നതും അവര്‍ പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണെന്നു സര്‍വകലാശാല അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.