2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍- 11-08-2017

ടൈംടേബിള്‍
23ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.എ, ബി.എസ്.സിബി.കോംബി.ബി.എബി.ബി.എ-ടി.ടി.എംബി.സി.എ ബി.എസ്.ഡബ്ല്യുബി.എ അഫ്‌സല്‍-ഉല്‍-ഉലമ(മേഴ്‌സി ചാന്‍സ് – പാര്‍ട്ട് മൂന്ന്) ഡിഗ്രികളുടെ (സപ്ലിമെന്ററി-2010ഉം അതിനു മുന്‍പുള്ള അഡ്മിഷന്‍ -വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ – ഏപ്രില്‍ 2017) പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പഠന വകുപ്പുകളിലെ 17ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ ഡിഗ്രിയുടെ (സി.സി.എസ്.എസ് – റഗുലര്‍,സപ്ലിമെന്ററി – ഏപ്രില്‍ 2017) പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷകള്‍
പുനഃക്രമീകരിച്ചു
ഓഗസ്റ്റ് 11നു നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബികോം (റഗുലര്‍,സപ്ലിമെന്ററി – മെയ് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷയായ ഇന്‍ഫര്‍മാറ്റിക്‌സ് സ്‌കില്‍സ് ഓഗസ്റ്റ് 14 ലേക്ക് മാറ്റിവച്ചു. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News