2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍

നാലാം സെമസ്റ്റര്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (റഗുലര്‍സപ്ലിംമെന്ററി ഏപ്രില്‍ 2016) പരീക്ഷകള്‍ സെപ്റ്റംബര്‍ 1ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഓഗസറ്റ്് 16 വരെയും 130 രൂപ പിഴയോടെ 18 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ 22 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.

നാലാം സെമസ്റ്റര്‍ എം എസ് സി ഇലക്‌ട്രോണിക്‌സ് ഡിഗ്രി പ്രായോഗിക പരീക്ഷപ്രോജക്ട് ഇവാല്വേഷന്‍ വൈവ വോസി

നാലാം സെമസ്റ്റര്‍ എം എസ് സി ഇലക്‌ട്രോണിക്‌സ് ഡിഗ്രി (റഗുലര്‍ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് – മാര്‍ച്ച് 2016) യുടെ പ്രായോഗിക പരീക്ഷ പ്രോജക്റ്റ് ഇവാലുവേഷന്‍വൈവ വോസി യഥാക്രമം 16, 18, 19 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റര്‍ എം.ബി.എ ഡിഗ്രി (റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016), ആറാം സെമസ്റ്റര്‍ എം.സി.എ (പ്രൊജക്ട് ഇവാല്യേഷന്‍വൈവ വോസി) ഡിഗ്രി (റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2016) അപേക്ഷകള്‍ പിഴ കൂടാതെ 18 വരെയും 130 രൂപ പിഴയോടെ 20 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ 23 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് ഡിഗ്രി (റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്-മാര്‍ച്ച് 2016) യുടെ പ്രായോഗിക പരീക്ഷ ഓഗസ്ത് 22 23 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതത് കോളേജുമായി ബന്ധപ്പെടുക. നാലാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷ 29 ന്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.