2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍- 11-03-2017

മൂന്നാം സെമസ്റ്റര്‍ ബി.എഡ്
കണ്ണൂര്‍ സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.എഡ് (റഗുലര്‍ -തിയറി – നവംബര്‍ 2016) പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 14 വരെയും 150 രൂപ പിഴയോടെ 15 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ 18നകം സര്‍വകലാശാലയില്‍ എത്തിക്കണം. 08.11.2016ലെ വിജ്ഞാപന പ്രകാരം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫീസ്: തിയറി -100 രൂപ പേപ്പറൊന്നിന്, സി.വി ക്യാംപ് -150, മാര്‍ക്ക്‌ലിസ്റ്റ് -60, അപേക്ഷാഫീസ് -40 രൂപ.
പരീക്ഷാഫലം
മൂന്നാംവര്‍ഷ ബി.എസ്.സി-എം.ആര്‍.ടി (റഗുലര്‍-സപ്ലിമെന്ററി – സെപ്റ്റംബര്‍ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 22 വരെ സ്വീകരിക്കും.
രണ്ടാംസെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി, മെക്രോബയോളജി (മാര്‍ച്ച് 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.