2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കണ്ണൂര്‍ വിമാനത്താവളത്തില്‍ 48 ഒഴിവുകള്‍

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഫയര്‍ സര്‍വിസസിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 48 ഒഴിവുകളാണുള്ളത്. കരാര്‍ നിയമമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
1. സീനിയര്‍ മാനേജര്‍:
യോഗ്യത: ഫുള്‍ടൈം ബിരുദം (ഓട്ടമൊബൈല്‍, മെക്കാനിക്കല്‍, ഫയര്‍ എന്‍ജിനിയറിങ്) അല്ലെങ്കില്‍ നാഷണല്‍ ഫയര്‍ സര്‍വിസസ് കോളജില്‍ (നാഗ്പൂര്‍)നിന്നു ഡിവിഷണല്‍ ഫയര്‍ ഓഫിസേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കണം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 45 വയസ്.
ശമ്പളം: 50,000 രൂപ.
2. മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍:
യോഗ്യത: ഫുള്‍ടൈം ബിരുദം (ഓട്ടമൊബൈല്‍, മെക്കാനിക്കല്‍, ഫയര്‍ എന്‍ജിനിയറിങ്). അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്.
ശമ്പളം: മാനേജര്‍: 40,000 രൂപ.
അസിസ്റ്റന്റ് മാനേജര്‍: 35,000 രൂപ.
3. സൂപ്പര്‍വൈസര്‍:
യോഗ്യത: പത്താംക്ലാസ് ജയം. ത്രിവത്സര റെഗുലര്‍ ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്) (50 ശതമാനം മാര്‍ക്ക്) അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് ജയം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 45 വയസ്.
ശമ്പളം: 30,000 രൂപ.
4. ഫയര്‍ ആന്‍ഡ് റെസ്‌കൂ ഓപറേറ്റര്‍:
യോഗ്യത: പത്താം ക്ലാസ് ജയം. ത്രിവത്സര റെഗുലര്‍ ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബീല്‍, ഫയര്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്) (50 ശതമാനം മാര്‍ക്ക്) അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് ജയം. ബേസിക് ഫയര്‍ സര്‍വിസ് ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മുന്‍ഗണന ലഭിക്കും.
അംഗീകൃത ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, അംഗീകൃത മീഡിയം വെഹിക്കിള്‍ ലൈസന്‍സ് (വിജ്ഞാപനത്തിന്റെ അവസാന തിയതിക്ക് ഒരു കൊല്ലം മുന്‍പേ എടുത്തത്), അംഗീകൃത ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് (വിജ്ഞാപനം വന്ന തിയതിക്ക് രണ്ടുകൊല്ലം മുന്‍പേ എടുത്തത്), മികച്ച ശാരീരിക ക്ഷമത (വെബ്‌സൈറ്റ് കാണുക).
പ്രായപരിധി: 30 വയസ്.
ശമ്പളം: 17,500 രൂപ.
2016 ജൂലൈ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
സീനിയര്‍ മാനേജര്‍ക്ക് ഇന്റര്‍വ്യു, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവര്‍ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും, സൂപ്പര്‍വൈസര്‍ക്ക് എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഫിസിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ് : www.kannu-rairport.in . വിലാസം : The Managing Director, Kannur International Airport Lt.d, 2n dFloor, New Municipal Builidng, Maruthal Roa,d Mattannur, Kannur 670702.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 07


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.