2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 21-02-2017

ആറാംസെമസ്റ്റര്‍ ഡിഗ്രി
(സി.സി.എസ്.എസ്)
പരീക്ഷ മാര്‍ച്ച് 29 മുതല്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എ, ബി.എ. അഫ്‌സല്‍ -ഉല്‍-ഉലമ, ബി.എസ്.സി, ബി.കോം, ബി.ടി.ടി.എം, ബി.ബി.എ, ബി.ബി.എ-ടി.ടി.എം, ബി.ബി.എ-ആര്‍.ടി.എം, ബി.സി.എ, ബി.ബി.എം, ബി.എസ്.ഡബ്ല്യു ഡിഗ്രി (സി.ബി.സി.എസ്.എസ് -റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് -മേയ് 2017) പരീക്ഷകള്‍ മാര്‍ച്ച് 29ന് ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പിഴകൂടാതെ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടുവരെയും 150 രൂപ പിഴയോടെ മാര്‍ച്ച് ആറുവരെയും സമര്‍പ്പിക്കാം. അപേക്ഷാഫീസിനോടൊപ്പം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ്കാര്‍ഡ് എന്നിവയ്ക്കായി യഥാക്രമം 200, 120 രൂപയുടെ ചലാന്‍ ഉള്‍പ്പെടെ എടുക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, എ.പി.സി എന്നിവ മാര്‍ച്ച് 13നകവും സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് നിരക്ക്: അപേക്ഷാ ഫോറം ഫീസ് -40 രൂപ, തിയറി റെഗുലര്‍ -70 രൂപ പേപ്പറൊന്നിന് (ബി.സി.എ 120), സപ്ലിമെന്ററി 100, (ബി.സി.എ 130), പ്രാക്ടിക്കല്‍ -80 (ബി.സി.എ റെഗുലര്‍-സപ്ലിമെന്ററി -180 പേപ്പറൊന്നിന്), പ്രോജക്ട് ഡിസര്‍ട്ടേഷന്‍ -70, വൈവ 110, മാര്‍ക്ക്‌ലിസ്റ്റ് -60, സിവി ക്യാംപ് ഫീ – 150 രൂപ.
ഇന്റേണല്‍ മാര്‍ക്ക്

ഒന്നാംസെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ് -2016 അഡ്മിഷന്‍) ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 25 വരെ സമര്‍പ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് ഫെബ്രുവരി 28നകം സര്‍വകലാശാലയില്‍ എത്തിക്കണം.

എം.സി.എ ഹാള്‍ടിക്കറ്റ്

യഥാക്രമം ഫെബ്രുവരി 22, 23 തീയതികളില്‍ ആരംഭിക്കുന്ന അഞ്ചും (സപ്ലിമെന്ററി-ഇംപ്രൂവ്‌മെന്റ് ജനുവരി 2017), ഒന്നും (സി.സി.എസ്.എസ് -റെഗുലര്‍-ലാറ്ററല്‍ എന്‍ട്രി -നവംബര്‍ 2016) സെമസ്റ്റര്‍ എം.സി.എ ഡിഗ്രി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.