2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദാക്കിയ നടപടി: ആശങ്കകള്‍ പരിഹരിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രവേശന മേല്‍നോട്ട കമ്മിറ്റി പ്രവേശനം റദ്ദാക്കിയത്മൂലം പഠനം മുടങ്ങിയ അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
2016-17ലെ എം.ബി.ബി.എസ് ബാച്ചിലെ 150 വിദ്യാര്‍ഥികളുടെ പ്രവേശനമാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയത്. ഇതിനെതിരേ മാനേജ്‌മെന്റ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പോയെങ്കിലും പ്രവേശനം റദ്ദാക്കിയ തീരുമാനം കോടതികള്‍ ശരിവയ്ക്കുകയായിരുന്നു. ഇതോടെ 150 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.