2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കണം

 

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ടുവച്ച് സുപ്രിംകോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോളജ് ഒരു കോടി രൂപ അടയ്ക്കണം. 2016-17 വര്‍ഷം പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികളുടെ തുക ഇരട്ടിയായി മടക്കി നല്‍കണം. അടുത്ത മാസം മൂന്നിനകം ഈ പണം നല്‍കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിനുള്ള പ്രവേശനാനുമതി ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയത്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തലവരിപ്പണം തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അതു നടപ്പാക്കിയിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.