2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഏറെനേരം നിര്‍ത്തി വച്ചു

കണ്ണൂര്‍: പോസ്റ്റല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഏറെനേരം നിര്‍ത്തി വച്ചു. 71 പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ കവറിന് പുറത്ത് ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ പറഞ്ഞു. തുടര്‍ന്ന് അവ മാറ്റി വച്ച് മറ്റ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തി വച്ചു. പിന്നീട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസില്‍ നിന്നു വിവരം എത്തിയതിനെ തുടര്‍ന്നു വീണ്ടും വോട്ടെണ്ണല്‍ തുടര്‍ന്നു. മാറ്റി വച്ച 71 പോസ്റ്റല്‍ വോട്ടുകള്‍ സാധുവായി കണക്കാക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.