2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് ഓഫിസിനു നേരെ ആക്രമണം

കണ്ണൂര്‍: സി.പി.എം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെ അക്രമം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും തകര്‍ത്തു. സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലയാണിത്.

അക്രമത്തില്‍ പ്രധിഷേധിച്ച് നടുവനാട് മേഖലയില്‍ സി.പി.എം ഹര്‍ത്താല്‍ നടത്തിവരികയാണ്.

ഏതാനും ദിവസം മുമ്പ് നടുവനാടിനടുത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണമുണ്ടായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐ ജോണ്‍ന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പൊലിസ് ക്യാമ്പ് ചെയ്തു വരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.