2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കണ്ണൂരില്‍ വയല്‍ക്കിളി സമരനായകന്‍ മത്സരത്തിന്

കണ്ണൂര്‍: വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും.
വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെയാണ് മത്സരിക്കുക.
ഇടതുസര്‍ക്കാരിന്റെ പരിസ്ഥിതിവിരുദ്ധ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തുരുത്തി, കോട്ടക്കുന്ന് തുടങ്ങിയ ദേശീയപാതാ വിരുദ്ധ സമരസമിതികളും പിന്തുണയ്ക്കുമെന്നാണ് സുരേഷിന്റെ അവകാശവാദം.
കീഴാറ്റൂര്‍ ദേശീയപാതാ ബൈപാസ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയല്‍ക്കിളി ഐക്യദാര്‍ഢ്യ സംഗമം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ സമരം നടത്തുന്ന ആളുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു സംഗമം. ഈ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍, സുരേഷ് മത്സരിക്കുന്നതിനെതിരേ വയല്‍ക്കിളികളില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. മത്സരിക്കുന്നത് യു.ഡി.എഫിന് അനുകൂലമായി മാറുമെന്നാണ് ഇവരുടെ നിലപാട്.
സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരത്തിനിറങ്ങിയാല്‍ പരമ്പരാഗതമായി എല്‍.ഡി.എഫിന് ലഭിക്കുന്ന വോട്ടുകളിലാണ് ചോര്‍ച്ചയുണ്ടാകുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.