2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കണ്ണൂരില്‍നിന്ന് അഞ്ചു മന്ത്രിമാര്‍

കണ്ണൂര്‍: എന്‍.സി.പി പ്രതിനിധിയായി എ.കെ ശശീന്ദ്രന്‍ കൂടി മന്ത്രിയായതോടെ ഇടതുമന്ത്രിസഭയില്‍ മന്ത്രിയാകുന്ന കണ്ണൂര്‍ സ്വദേശികളുടെ എണ്ണം അഞ്ചായി. കണ്ണൂര്‍ ചൊവ്വ സ്വദേശിയായ എ.കെ ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍നിന്നു തുടര്‍ച്ചയായി മൂന്നാംതവണയാണു തെരഞ്ഞെടുക്കപ്പെട്ടത്. ആകെ അഞ്ചുതവണ ഇദ്ദേഹം മത്സരിച്ചു ജയിച്ചിട്ടുണ്ട്. ആദ്യവിജയം 1980ല്‍ കോണ്‍ഗ്രസ്-യു സ്ഥാനാര്‍ഥിയായി പെരിങ്ങളത്തായിരുന്നു. 82ല്‍ കോണ്‍ഗ്രസ്-എസ് സ്ഥാനാര്‍ഥിയായി എടക്കാട് നിന്നു രണ്ടാംവിജയം നേടി. 2006 മുതല്‍ എലത്തൂര്‍ എം.എല്‍.എയാണ്. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ ഇ.പി ജയരാജന്‍, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണു ജില്ലയില്‍ നിന്നു മന്ത്രിമാരാകുന്ന മറ്റുള്ളവര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News