2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കണ്ണുതുറപ്പിക്കേണ്ട വിജയത്തിളക്കം

മെഡിക്കല്‍ എന്‍ട്രന്‍സില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ മുഹമ്മദ് മുനവ്വിറിനെ കുറിച്ച് ഷിജിത്ത് കാട്ടൂര്‍ തയ്യാറാക്കിയ ഫീച്ചര്‍ ശ്രദ്ധേയമായി. ഒരു കാലത്ത് പൂര്‍വികര്‍ വെട്ടിപ്പിടിച്ചും കയ്യേറിയും സ്ഥാപിച്ചെടുത്ത വസ്തുക്കളും ഗള്‍ഫ്‌നാടുകളില്‍ നിന്നുള്ള സമ്പാദ്യവും ഒത്തുചേര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കൂണുകള്‍ മുളച്ചുപൊന്തും പോലെയാണ് ഉയര്‍ന്നു വന്നത്. 

നേരേ ചൊവ്വേ മലയാളം പോലും എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ മാനേജര്‍മാര്‍. എന്നിട്ടും ആധുനിക സൗകര്യങ്ങളുടെ പകിട്ടു കണ്ട് അതിനു പിന്നാലെ പോയി നമ്മുടെ ജനറേഷന്‍.
കടം വാങ്ങിയും കടപ്പെടുത്തിയും തന്റെ സ്റ്റാറ്റസ് നാലാളെ കാണിക്കാന്‍ പെടാപാട് പെടുന്ന രക്ഷിതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാകട്ടെ മുഹമ്മദ് മുനവ്വിറിന്റെ ഈ വിജയത്തിളക്കം.

തെക്കയില്‍ കെ. സലാഹുദ്ദീന്‍
കണിയാപുരം
തിരുവന്തപുരം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.