2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

കണ്ണുകളെ പൂര്‍ണമായി വിശ്വസിക്കരുതെന്ന് ഡാവിന്‍ചി സുരേഷിന്റെ ക്യാമറ ട്രിക്ക്

 

കൊടുങ്ങല്ലൂര്‍: കണ്ണില്‍ കണ്ടതെല്ലാം വിശ്വസിക്കാന്‍ വരട്ടെ, കണ്ടതെല്ലാം ശരിയല്ലെന്നും കണ്ണുകളെ പൂര്‍ണമായും വിശ്വസിക്കരുതെന്നും പറഞ്ഞു തരുന്നു ഡാവിന്‍ചി സുരേഷിന്റെ പുതിയ സൃഷ്ടി. അടിത്തട്ടില്‍ വെള്ളം ഇളകുന്ന ആഴമുള്ളൊരു കിണറാണു കണ്ണ് നമുക്കാദ്യം കാണിച്ചു തന്നത്. എന്നാല്‍ കണ്ടതു വിശ്വസിക്കും മുന്‍പെ അതു വെറും തോന്നലാണെന്ന് അതേ കണ്ണുകള്‍ തന്നെ നമുക്കു പറഞ്ഞു തരുന്നു.
പോളിഫോം കൊണ്ടു നാലടി ഉയരത്തില്‍ തയ്യാറാക്കിയ കോണ്‍ ആകൃതിയിലുള്ള രൂപത്തില്‍ പെയിന്റ് ചെയ്താണു ഡാവിന്‍ചി സുരേഷ് ക്യാമറ ട്രിക്ക് ഒരുക്കിയിട്ടുള്ളത്. രണ്ടു വ്യത്യസ്ത ആംഗിളുകളില്‍ ഇതു ചിത്രീകരിച്ചപ്പോള്‍ ഉണ്ടായതു വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ്.
ഒരു കോണില്‍ നിന്നുള്ള ദൃശ്യം നമുക്കൊരു കിണറാണു കാണിച്ചു തന്നതെങ്കില്‍ മറ്റൊരു കോണിലൂടെയുള്ള കാഴ്ച്ച കണ്ടതെല്ലാം മായയാണെന്നു പറഞ്ഞു തരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.