2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കണ്ണിനു വിരുന്നായി ചൊട്ടയിലെ വെള്ളച്ചാട്ടം

ബേഡകം: സഞ്ചാരികളുടെ കണ്ണുകളില്‍ വിസ്മയം തീര്‍ത്ത് മിനിവെള്ളച്ചാട്ടം കാഴ്ചക്കാര്‍ക്ക് വിരുന്നാകുന്നു. ബേഡഡുക്ക പഞ്ചായത്തിലെ തോണിക്കടവ് ചൊട്ടയിലാണ് സഞ്ചാരികള്‍ക്ക് ആഹഌദം പകര്‍ന്ന് മഴവെള്ളം പാറക്കെട്ടുകളിലൂടെ പാദസരം പോലെ കുത്തിയൊഴുകുന്നത്.
ചന്ദ്രഗിരി പുഴയുമായി കൂടി ചേരുന്ന പയസ്വിനി പുഴയിലേക്കാണ് ചൊട്ടയിലെ കാട്ടരുവിയുടെ കുതിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പ്രകൃതി സ്‌നേഹികളായ സഞ്ചാരികളും വിദ്യാര്‍ഥികളുമടക്കം നിരവധി പേരാണ് ചൊട്ടയിലെ വെള്ളച്ചാട്ടം കാണാനെത്തുന്നത്.
കുണ്ടംകുഴിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഇതിനു സമീപത്തായി തോണിക്കടവിലും കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടമുണ്ട്. ഇവിടെ വിദേശികളടക്കമുള്ളവര്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട്.

 

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.