2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കണ്ണാടിപാറയില്‍ കൂട്ടവാഹനാപകടം: നിരവധി പേര്‍ക്ക് പരുക്ക്

മഞ്ചേശ്വരം: കണ്ണാടിപാറയില്‍ ഉണ്ടായ കൂട്ടവാഹനാപകടത്തില്‍ ഒട്ടനവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് നാലിന് കണ്ണാടിപാറ ടൗണിലാണ് അപകടം നടന്നത്.
ബായാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്ത് കൂടി ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സുമോ കാറില്‍ ആദ്യം ഇടിക്കുകയായിരുന്നു. ഇതിനു ശേഷം സുമോയുടെ പിന്നില്‍ വരുകയായിരുന്ന കാറിലും ഈ കാര്‍ ഇടിക്കുകയും ചെയ്തു. ആദ്യം അപകടത്തില്‍പെട്ട രണ്ട് കാറിലുമുണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് വാഹനം വെട്ടിപൊളിച്ച് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പെട്ടവര്‍ ഉപ്പള ഭാഗത്തുള്ളവരാണ്. പരുക്കേറ്റവരെ മംഗളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.