2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കണ്ണങ്കൈയില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്റെ വീടിന് കല്ലേറ്

ചെറുവത്തൂര്‍: കണ്ണങ്കൈയില്‍ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി ചെയര്‍മാന്റെ വീടിനു നേരെ കല്ലേറ്. ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ചെറുവത്തൂര്‍ പഞ്ചായത്ത് 107-ാമത് ബൂത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും റിട്ട. സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറുമായ വഞ്ഞങ്ങമാട് റോഡിലെ വി.പി മുഹമ്മദിന്റെ വീടിനുനേരെയാണ് അക്രമം.
ഇന്നലെ പുലര്‍ച്ചെയാണ് കിടപ്പു മുറിയുടെ ജനല്‍ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തത്. ശബ്ദം കേട്ട് എഴുന്നേറ്റ് വീട്ടുകാര്‍ ലൈറ്റിടുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സമാധാനം നിലനില്‍ക്കുന്ന ചെറുവത്തൂര്‍ പഞ്ചായത്തിലെ തീരദേശമേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സി.പി.എം നീക്കമാണ് വീടിനുനേരെ ഉണ്ടായ അക്രമത്തിനുപിന്നിലെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞു. അക്രമം നടന്ന മുഹമ്മദിന്റെ വീട് ചാണ്ടി ഉമ്മനും മറ്റു യു.ഡി.എഫ് നേതാക്കളും സന്ദര്‍ശിച്ചു. ചന്തേര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.