2018 July 01 Sunday
മനുഷ്യരെ വിധിക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്കവരെ സ്‌നേഹിക്കാന്‍ സമയം കിട്ടില്ല
മദര്‍ തെരേസ

കണ്ടല്‍ക്കാടിന്റെ ജീവിതം

വി.കെ.എം കുട്ടി ഈസ്റ്റ് മലയമ്മ ആര്‍.ഇ.സി, കാലിക്കറ്റ്‌

‘കണ്ടല്‍ കണ്ടത് ‘ എന്ന ശീര്‍ഷകത്തില്‍ സുഹ്‌റ പടിപ്പുര എഴുതിയ കവിത (ലക്കം 195) മരിച്ചുകൊണ്ടിരിക്കുന്ന കല്‍ക്കാടിന്റെ ദീനവിലാപങ്ങളിലേക്കു വിരല്‍ചൂണ്ടുന്നു. ജലം തൊടാതെ വേരുകളില്‍ ഊന്നിനിന്നു ജന്മാന്തരങ്ങളെ സേവിക്കുന്ന കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞതും പച്ചയെ സ്‌നേഹിക്കുന്നതുമായ ഒരുദാത്ത സസ്യത്തെയാണു നാഗരികന്‍ കോടാലിക്ക് ഇരയാകുന്നത്. വാക്കുകളെ അതിന്റെ ശരിയായ അര്‍ഥബോധത്തിലെടുത്ത് ഉപയോഗപ്പെടുത്താന്‍ സുഹ്‌റ പടിപ്പുരക്ക് കഴിയുന്നു എന്നത് ഒരു വലിയ സത്യമാണ്. യുക്തിയും ഭാവനയും പരസ്പരം ഇണ ചേരുന്ന ദീപ്‌തോര്‍മകളുടെ അടിവരയാണ് ഈ കവിത. പ്രാചീനകാലം തൊട്ട് തലയുയര്‍ത്തി നിന്നിരുന്ന പച്ചയുടെ സൗന്ദര്യലഹരിയാണു പ്രകൃതിയില്‍നിന്നു നഷ്ടമാവുന്നത്. മണ്ണിന്റെ ആവാസവ്യവസ്ഥ നാശോന്മുഖമായി മാറുന്നു. സംസ്‌കാരത്തെ കുറിച്ചു വാചാലമാവുന്ന നാഗരികനാണു പരിഷ്‌കാരഭ്രമത്തിനിടയില്‍ കല്ലേന്‍ പൊക്കുടനു ചരമഗീതം വായിക്കുന്നത്. ഭാവനാസാന്ദ്രമായ ഒരു നല്ല കവിതയാണ് ‘കണ്ടല്‍ കണ്ടത് ‘ എന്നു തന്നെ പറയാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.