2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കടുവയ്ക്കു മുന്നില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

പൂനെ: കടുവയ്ക്കു മുന്നിലേക്ക് ചാടിയ യുവാവിനെ മൃഗശാലാ സൂക്ഷിപ്പുകാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ രാജിവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്കിലാണ് 25കാരനായ ശുദ്ധോദന ബാബാറാവു വാങ്കഡെ കടുവയ്ക്കു മുന്നിലേക്ക് ചാടിയത്. പാര്‍ക്കിന്റെ ചുറ്റുമതിലിനുമുകളില്‍ കയറിയ യുവാവ് വെള്ളക്കടുവയ്ക്കു മുന്നിലേക്കാണ് ചാടിയതെന്ന് മൃഗശാലാ സൂക്ഷിപ്പുകാരും സുരക്ഷാ ജീവനക്കാരും പറഞ്ഞു.
കടുവയെ അടുത്തു കാണാനും തൊട്ടുനോക്കുന്നതിനുമാണ് അതിന്റെ മുന്നിലേക്ക് ചാടിയതെന്നാണ് ഇയാള്‍ പറഞ്ഞത്. മൃഗശാലയുടെ പിന്‍വാതില്‍ തുറന്ന് യുവാവിനെ പുറത്തെത്തിക്കാനായതുകൊണ്ടുമാത്രമാണ് അപകടം ഒഴിവാക്കാനായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News