2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കടുത്ത പ്രതിസന്ധികള്‍ക്കിടയിലൂടെ സല്‍മാന്‍ രാജാവിന്റെ ക്ഷേമ ഭരണം മൂന്നാം വര്‍ഷത്തിലേക്ക്

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സാമ്പത്തിക നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിച്ച സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഭരണം മൂന്നാം വര്‍ഷത്തിലേക്ക്. വിവേക പൂര്‍ണ്ണമായ തീരുമാനങ്ങളിലൂടെയും ശരിയായ കാഴ്ച്ചപ്പാടുകളിലൂടെയും ആഗോള തലത്തില്‍ ഇനിയും മുന്നോട്ട് നയിക്കാനാകുമെന്ന ശുഭപ്രതീക്ഷയോടെയാണ് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.

അറബ് ,മുസ്‌ലിം ലോകം ഗുരുതര വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ അറബ് ഐക്യത്തിനും ഇസ്‌ലാമിക ഐക്യ ദാര്‍ഢ്യത്തിനും വേണ്ടി രണ്ടു വര്‍ഷത്തിനിടയില്‍ സല്‍മാന്‍ രാജാവ് നിര്‍ണായക ചുവടുവെപ്പുകളാണ് നടത്തിയത് . മുന്‍ ഭരണാധികാരികളെ പോലെ തന്നെ ഹറമുകളുടെ സേവകന്‍ എന്ന നാമധേയത്തില്‍ തന്നെയാണ് സല്‍മാന്‍ രാജാവും അറിയപ്പെടുന്നത്. മക്ക മദീന ഉള്‍പ്പെടുന്ന പുണ്യ നഗരികളുടെ വികസനത്തിനും ഇവിടെയെത്തുന്ന ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ സേവനത്തിനും സല്‍മാന്‍ രാജാവ് മുന്തിയ പരിഗണയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നല്‍കിയത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ കരുത്തായിരുന്ന എണ്ണ വിപണി കൂപ്പു കുത്തിയപ്പോഴും വിഷന്‍ 2030 , 2020 പദ്ധതികള്‍ പ്രഖ്യാപിച്ചു നടപ്പില്‍ വരുത്താനുള്ള ശ്രമം എടുത്തു പറയേണ്ടതാണ്.

അബ്ദുല്ല ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ മരണ ശേഷം ഹിജ്‌റ വര്‍ഷം 1436 ജമാദല്‍ ഊല മൂന്നിനാണ് ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് സഊദി ഭരണ സ്ഥാനമേറ്റത്. ഭരണം ഏറ്റെടുത്ത ഉടനെ തന്നെ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നെങ്കിലും നിശ്ചയ ദാര്‍ഢ്യവുമായി ഭരണം മുന്നോട്ടു നയിക്കുകയാണ് സല്‍മാന്‍ രാജാവ്. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ
ഭാഗമായി പുറത്തിറക്കിയ സന്ദേശത്തില്‍ കിരീടാവകാശിയും ആഭ്യന്തരമ മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ വ്യക്തമാക്കി. സല്‍മാന്‍ രാജാവിന്റെ പരിശ്രമങ്ങള്‍ മൂലം ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ സാഹോദര്യ ബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക , അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി ലോക നേതാക്കള്‍ സഊദിയിലേക്ക് ഒഴുകിയതായി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. മേഖലയിലെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സഊദി ഭരണ കൂടം അഹോരാത്രം പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News