2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കടുത്തുരുത്തി റീജിയണല്‍ സഹ.ബാങ്ക് 15 ലക്ഷം നല്‍കി

കടുത്തുരുത്തി : പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സഹകരണ വകുപ്പ് വിഭാവനം ചെയ്യുന്ന ഭവന നിര്‍മാണ പദ്ധതിയിലേക്ക് കടുത്തുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് 406ഹ ആദ്യ ഗഡുവായി 15 ലക്ഷം രൂപ നല്‍കി.ബാങ്കിന്റെ ഹെഢാഫീസില്‍ നടന്ന ചടങ്ങ് കേരള റൂറല്‍ എംപ്ലോയ്‌മെന്റ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ പി വി സുനില്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. സംഭാവനയുടെ ആദ്യ ഗഡുവായ 15 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന്‍ വൈക്കം സഹകരണ അസി. രജിസ്ട്രാര്‍ (ജനറല്‍) ജയശ്രീക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ടി സി വിനോദ് സ്വാഗതവും, ഭരണ സമിതി അംഗം കെ കെ തങ്കപ്പന്‍ നന്ദിയും പറഞ്ഞു. ഭരണസമിതിയംഗങ്ങള്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.