2019 September 19 Thursday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കടുത്തുരുത്തിയില്‍ നാലിടത്ത് വാഹനാപകടം

കടുത്തുരുത്തി: കുറുപ്പന്തറ, മാന്നാര്‍, ഞീഴൂര്‍ എന്നിവിടങ്ങളിലായി നാലിടത്ത് വാഹനാപകടം. രണ്ടുപേര്‍ക്ക് പരുക്ക്.
കുറുപ്പന്തറ നഗരത്തില്‍ ഇന്നലെ ഉച്ചക്ക് രണ്ടിന് നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരനായ ആര്‍പ്പുക്കര പി.എ ഷാനവാസ് (55) ആണ് പരുക്കേറ്റത്. ഇയാളെ മുട്ടുച്ചിറ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിനു സമീപം കാറും ബൈക്കും കുട്ടിയിടിച്ച് മുട്ടുച്ചിറ എഴുത്താണിത്തൊട്ടിയില്‍ തങ്കച്ചന്‍ തോമസ് (55) നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അപകടം നടന്നത്. തങ്കച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ഞീഴൂര്‍ നഗരത്തിന് സമീപം കാറും ബസും കൂട്ടയിച്ച് അപകടമുണ്ടായി.
ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഉച്ചകഴിഞ്ഞ് 3.45 ഓടെ ആപ്പാഞ്ചിറ മാന്നാറില്‍ കാര്‍ ബസിന് പിന്നിലിടിച്ച് അപകടമുണ്ടായെങ്കിലും ആര്‍ക്കും പരുക്കില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News