2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം

മട്ടാഞ്ചേരി: സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെട്ടു കിടക്കുന്ന ചെല്ലാനം ഭാഗത്തെ കടല്‍ഭിത്തി സംബന്ധിച്ച മുഴുവന്‍ ജോലികളും അടിയന്തിരമായി തീര്‍ക്കാന്‍ തീരുമാനം.
ഉദ്യോഗസ്ഥരുമായി എം.എല്‍.എ നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ചെറിയ കടവ്,കമ്പനി പടി എന്നിവടങ്ങളിലെ നാല് വര്‍ക്കുകളും അടിയന്തിര കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്തിലെ മറ്റ് എട്ട് വര്‍ക്കുകളും ഉടനടി പൂര്‍ത്തിയാക്കും. ഇതിനായി എല്ലാ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇത് സംബന്ധിച്ച് ചേരുന്ന രണ്ടാമത്തെ യോഗമാണിത്.
യോഗത്തില്‍ ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി ജോസി, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളില്‍ കെ.ജെ മാക്‌സി എം.എല്‍.എ സന്ദര്‍ശിച്ചു. ആലുങ്കല്‍ കടപ്പുറം,മറുവക്കാട് അടക്കമുള്ള പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.