2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കടല്‍കൊല : ലാത്തോറയ്ക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി:ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെയ്ക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിംകോടതി. ഈ കാലയളവിനുള്ളില്‍ ലാത്തോറെ തിരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കണം.എന്നാല്‍ കാലാവധി ഒരു വര്‍ഷമായി നീട്ടി നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.കേസ് ഇനി സെപ്തംബര്‍ 20 ന് കോടതി വീണ്ടും പരിഗണിക്കും. പക്ഷാഘാതം ബാധിച്ച ലാത്തോറെ വിദഗ്ധ ചികിത്സക്കായിട്ടാണ് ഇറ്റലിയിലേക്ക് പോയത്.
കടല്‍കൊലക്കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്രേ ജിറോണിനെ ഉപാധികളോടെ വിട്ടയക്കാമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.