2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കടലോര ദേശീയ പാത തകര്‍ച്ചാ ഭീഷണിയില്‍

കൊല്ലം: മണ്‍സൂണ്‍ ശക്തമായതോടെയുണ്ടയ കടലാക്രമണത്തില്‍ കൊല്ലത്തേയും പരവൂരിനേയും ബന്ധിപ്പിക്കുന്ന കടലോര ദേശീയ പാത തകര്‍ച്ചാ ഭീഷമിയിലായി.
കടലാക്രമണം രൂക്ഷമായതോടെ കടല്‍ഭിത്തികളും മറ്റും തകര്‍ന്ന് റോഡിന്റെ കടലിനോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞു താണ് റോഡ് കടലിലേക്ക് പതിക്കാവുന്ന നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതവും ദുര്‍ഘടമായി.
എംആര്‍ ആശുപത്രി പരിസരം, കളത്തുംപാട്, സെന്റ് തോമസ് കുരിശടി, ചാനാട്ടഴികം, തത്തക്കളി, കുരിശുംമൂട്, ഗാര്‍ഫില്‍ നഗര്‍, കാക്കത്തോപ്പ് എന്നിവിടങ്ങളിലെ കടല്‍ഭിത്തികള്‍ തകര്‍ന്ന് നിലയിലാണ്. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഈ പാത തന്നെ ഇല്ലാതാകുമെന്ന് ആശങ്കയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.